JHL

JHL

കുമ്പള ആരിക്കാടി പിഎച്ച്സിയിൽ വാക്‌സിനേഷന് വന്നവർക്ക് ആശ്വാസമായി കുമ്പള പഞ്ചായത്ത് ഹെല്പ് ഡെസ്കും എസ്‌ഡിപിഐ വോളന്റീർ ടീമും

ആരിക്കാടി(www.truenewsmalayalam.com):രണ്ട് ദിവസമായി കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്ന ആരിക്കാടി പി എച്ച് സി യിൽ  മാതൃക പ്രവർത്തനവുമായി കുമ്പള പഞ്ചായത്ത്  ഹെല്പ് ഡെസ്കും എസ് ഡി പി ഐ വോളന്റീർ ടീമും. വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇന്നലെയും ഇന്നുമായി വാക്‌സിനേഷൻ സ്വീകരിക്കാൻ എത്തിയത്.പലരും രാവിലെ പിഎച്ച്സി  തുറക്കുന്നതിൻ മുമ്പ് തന്നെ എത്തിയതോടെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കേണ്ട അവസ്ഥയിലായിരുന്ന പിഎച്ച്സി ജീവനക്കാർക്ക്  കുമ്പള പഞ്ചായത്ത് ഹെല്പ് ഡെസ്കിന്റെയും എസ്‌ഡിപിഐ വോളന്റീർ ടീമിന്റെയും സേവനം ആശ്വാസമായി മാറി. എസ്‌ഡിപിഐ പ്രവർത്തകരായ അഫ്സൽ  ,ഷാനിഫ് , നാസർ ഗുദർ ,സിറാജുദീൻ , സിനാൻ , ശാക്കിർ ,കാസിം  എന്നിവരാണ് വോളന്റീർ ടീമിലുണ്ടായിരുന്നത്











No comments