JHL

JHL

ഡോ.ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയുള്ള നടപടി പിൻവലിക്കുക - ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

 


കാസർകോട്: (www.truenewsmalayalam.com 20.05.2021)

കേരളകേന്ദ്ര സർവകലാശാല കാസർകോട് കാമ്പസിലെ ഇന്റർ നാഷണൽ റിലേഷൻസ് ആൻ്റ് പൊളിറ്റിക്സ് വിഭാഗത്തിലെ അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ്.  ഒന്നാം വർഷ ഓൺലൈൻ ക്ലാസ്സിൽ ആർ.എസ്.എസ്സിനെയും സംഘ്പരിവാർ  സംഘടനകളെയും "പ്രോട്ടോ ഫാസിസ്റ്റ്" എന്ന് വിശേഷിപ്പിച്ചതിനാണ് അധ്യാപകനെതിരെ ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകൾ രംഗത്തുവന്നത്. ആർ.എസ്.എസ്സും സംഘ്പരിവാറും ഫാസിസ്റ്റുകൾ തന്നെയാണ്. അധ്യാപകൻ്റെ പരാമർശത്തിൽ എന്താണ് തെറ്റുള്ളത് എന്നും രാജ്യദ്രോഹപരമായി എന്താണുള്ളത് എന്നും സർവകലാശാല വിസിയും അധികാരികളും പൊതുജനങ്ങളോട് വിശദീകരിക്കണം. അക്കാദമിക സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള സംഘ്പരിവാർ കടന്നുകയറ്റമാണ് അധ്യാപകനെതിരെയുള്ള നടപടിയെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു. ഡോ.ഗിൽബർട്ട് സെബാസ്റ്റ്യനെതിരെയുള്ള സസ്പെൻഷൻ നടപടി റദ്ദ് ചെയ്യണമെന്നും ജനാധിപത്യ സമൂഹവും, മുഴുവൻ വിദ്യാർത്ഥികളും അധ്യാനോടൊപ്പം ഐക്യപ്പെടണമെന്നും സംഘ്പരിവാർ കടന്നാക്രമണങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധങ്ങൾ ഉയർത്തിക്കൊണ്ട് വരണമെന്നും യോഗം കൂട്ടി ചേർത്തു. ഓൺലൈൻ യോഗത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് പത്മിനി അധ്യക്ഷത വഹിച്ചു. റാഷിദ് മുഹ്യുദ്ദീൻ, സിറാജുദ്ദീൻ മുജാഹിദ്, പ്രസാദ് കുമ്പള, എൻ.എം വാജിദ്, അസ്‌ലം സൂരംബയൽ, റാസിഖ് മഞ്ചേശ്വർ എന്നിവർ സംസാരിച്ചു.


No comments