JHL

JHL

ആരിക്കാടിയിലെ കപ്പൽ ജീവനക്കാരൻ എസ് കെ മുഹമ്മദ് നിര്യാതനായി

കുമ്പള (www.truenewsmalayalam.com): ആരിക്കാടിയിലെ   ആരിക്കാടിയിലെ പൗര പ്രമുഖനും മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായ എസ് കെ മുഹമ്മദ് (  60 ) നിര്യാതനായി . മംഗലാപുരത്ത് ഇന്ത്യാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കൗൺസിൽ അംഗം, ആരിക്കാടി ശാഖാ വൈസ് പ്രസിഡന്റ്,ആരിക്കാടി അൽ അൻസാർ മസ്ജിദ് പ്രസിഡണ്ട്, മുസ്ലിം ലീഗ് ബന്നങ്കുളം ശാഖാ പ്രസിഡണ്ട്,ആരിക്കാടി ശാഖാ ജനറൽ സെക്രട്ടറി, കുമ്പോൽ മുസ്ലിം വലിയ ജമാ അത്ത് പ്രവർത്തക സമിതി അംഗം, ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദ് പ്രവർത്തക സമിതി അംഗം,കുമ്പോൽ സീമാൻ അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വന്നിരുന്നു

ഭാര്യ അസ്മ . മക്കൾ സാദിഖ് , ശിഹാബ് ,സുഹൈൽ , ഷഹീദ്. 


No comments