JHL

JHL

ടൗട്ടെ ചുഴലിക്കാറ്റ് ഷിറിയയിൽ രണ്ട് മണൽതോണികൾ തകർന്നു;

 


കാസർക്കോട്: (www.truenewsmalayalam.com 18.05.2021)

തീരമേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ രണ്ട് മണൽ തോണികൾ തകർന്നു. കുമ്പള ഷിറിയ കടവിലെ സുബൈർ, സവാദ് എന്നിവരുടെ ഉടസ്ഥതയിലുള്ള തോണികളാണ് ശക്തമായ തിരമാലകളിൽ പെട്ട് പൂർണമായും തകർന്നത്.  കാസർകോട് തുറമുഖ വകുപ്പിൽ രജിസ്റ്റർ ചെയ്ത മണൽ വാരൽ തോണികളാണ് ഇവ. തോണി തകർന്ന വിവരം അധികൃതരെ അറിയിച്ചപ്പോൾ ഇത് തങ്ങളുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് പറഞ്ഞ്  കൈമലർത്തുകയാണെന്ന ആക്ഷേപമുയർന്നു. കൊവിഡിനൊപ്പം കടലോര മേഖലകളിൽ താണ്ഡവമാടിയ ചുഴലിക്കാറ്റും മണൽവാരൽ തൊഴിലാളികളെ പട്ടിണിയിലാക്കിയിരിക്കുകയാണ്.ഇത്തരം പ്രകൃതിദുരന്തങ്ങൾ   മണൽ തൊഴിലാളികൾക്ക് കനത്ത ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നത്.  ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ആവശ്യമായ അടിയന്തിര നടപടി കൈകൊള്ളണമെന്ന്  കാസർകോട് ജില്ലാ പോർട്ട് ഡ്രഡ്ജിംങ്ങ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഹനീഫ് നെല്ലിക്കുന്നും ജനറൽ സെക്രട്ടറി വി.വി.ചന്ദ്രനും ആവശ്യപ്പെട്ടു. നിരന്തരമായി തൊഴിൽ മേഖല പ്രതിസന്ധിയിലാവുകയും തൊഴിലാളികൾക്ക് അവരുടെ ജീവിത വഴി അടയുകയും ചെയ്ത് സാഹചര്യത്തിൽ ആവശ്യമായ നഷ്ടപരിഹാരവും സൗജന്യ റേഷനും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

No comments