മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പഠന മേശയും കസേരകളും വിതരണം ചെയ്തു.
കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമ പഞ്ചായത്ത് തീരദേശ മേഖലയിലെ സ്കൂൾ കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ മേശയും കസേരകളും വിതരണം ചെയ്തു.
കുമ്പള ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ -യുസുഫ് വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സബൂറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് തീരദേശ വാർഡ് അംഗങ്ങളായ കൗലത്ത് ബീബി, അൻവർ ആരിക്കാടി, ഫിഷറീസ് ഓഫീസർ ജിജോ മോൻ, സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണമൂർത്തി എം എന്നിവർ സംബന്ധിച്ചു.സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നിർദേശ പ്രകാരം കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരമാണ് മേശയും കസേരയും വിതരണം ചെയ്തത്.
Post a Comment