JHL

JHL

ജില്ലയുടെ തീരദേശ ജനതയുടെ സംരക്ഷണത്തിന് സമഗ്രമായ പദ്ധതികൾ തന്നെ വേണം.

കുമ്പള(www.truenewsmalayalam.com) : കാലവർഷം തുടങ്ങിയാൽ ജില്ലയിലെ തീരദേശ ജനതയുടെ നെഞ്ചിൽ തീയാണ്. ഓരോ മഴക്കാലത്തും കലിതുള്ളിയെത്തുന്ന കടൽ തീരദേശ ജനതയ്ക്ക് നൽകുന്നത് തോരാകണ്ണുനീർ മാത്രം. 

 കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഇതുതന്നെയാണ് സ്ഥിതി. സമഗ്രമായ പദ്ധതികളും, പുനരധിവാസവുമൊക്കെ പറഞ്ഞു കേൾക്കുമെ ങ്കിലും എല്ലാം കടലാസിലും, വാക്കിലുമൊതുങ്ങുന്നു. വർഷാവർഷം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, മന്ത്രിമാരും പ്രദേശത്ത് സന്ദർശനം നടത്തി ആശ്വാസവാക്കുകൾ ചൊരിഞ് വാഗ്ദാനങ്ങൾ നൽകി മടങ്ങും. പിന്നീട് അവരെ കാണണമെങ്കിൽ അടുത്ത കടലാക്രമണ സമയത്തെന്ന് അനുഭവസ്ഥർ പറയുന്നു.

 ഒരു പതിറ്റാണ്ട്ന്റെ  കഥ മാത്രമെടുത്താൽ മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെ വീടുകൾ കടലെടുത്ത അവരുടെ കണക്കുകലേറെയാണ്.ഒപ്പം ഭാഗീകമായി തകർന്നവയും. വർഷങ്ങളായി തീരദേശത്ത് താമസിക്കുന്ന പല കുടുംബങ്ങൾക്കും ഒരുതരി മണ്ണുപോലും ബാക്കിയില്ലാത്ത വിധമാണ് നഷ്ടപ്പെട്ട്  കൊണ്ടിരിക്കുന്നത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം തിരമാലകൾ വിഴുങ്ങുന്നത് നിസ്സഹായമായി നോക്കി നിൽക്കാനെ  ഇവർക്ക് കഴിയുന്നുള്ളൂ.

 ജില്ലയിലെ 85 കിലോമീറ്റർ കടൽതീരത്ത് 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണ പ്രദേശങ്ങളാണ്. ഇവയിൽ ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൽ നാങ്കി, കൊപ്പളം  കാസർഗോഡ് ചേരങ്കയ്,  നെല്ലിക്കുന്ന്, ബല്ലാകടപ്പുറം, കസബ എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമാകുന്നത്. ഈ വർഷത്തെ പോലെ കഴിഞ്ഞ കാലവർഷകാല  ത്തും ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും ഈ തീരമേഖലകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഭൂരിഭാഗവും നിർധന മത്സ്യ തൊഴിലാളി കുടുംബങ്ങളുടേത്. 

 കടലേറ്റം തടയാൻ ശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമിക്കണമെന്ന ആവശ്യം അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. ചുരുക്കം ചില സ്ഥലങ്ങളിൽ പേരിന് കടലിൽ കല്ലുകൊണ്ടിട്ടത  ല്ലാതെ കാര്യമായ പ്രയോജനം തീര വാസികൾക്ക്  കിട്ടിയതുമില്ല. ചെറിയ കരിങ്കല്ലുകളൊക്കെ കടലെടുത്ത്  പോകുകയും ചെയ്തു. ഇന്നിപ്പോൾ തീരദേശത്തെ ഭൂവിസ്തൃതിയിൽ തന്നെ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. കടൽ കരയെടുത്തുകൊണ്ടിരിക്കുന്നു. ഇതിനകം 100 മുതൽ 200 മീറ്റർ വരെ കര കടലെ  ടുത്തുകഴിഞ്ഞിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും കടലേറ്റം രൂക്ഷമായി തുടരുന്നുമുണ്ട്. 

 2017ൽ  ജില്ലയിൽ വന്ന നിയമസഭാസമിതി പോലും  രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രധാന തീരപ്രദേശങ്ങൾ സന്ദർശിക്കാതെയാണ് മടങ്ങിയത്. അതുകൊണ്ടുതന്നെ കാര്യമായ പദ്ധതികളൊന്നും ജില്ലയ്ക്ക് കിട്ടിയതുമില്ല.  ഈ വർഷം കടൽക്ഷോഭം തടയാൻ അടിയന്തര നടപടിയുടെ ഭാഗമായി 9 ജില്ലകൾക്കായി 10 കോടി രൂപയാണ് അനുവദിക്കുമെന്ന് സർക്കാർ പറയുന്നത്. ഇതിൽ ജില്ലയ്ക്ക് കിട്ടുന്ന ഒരു കോടി രൂപ കൊണ്ട് സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് തീരദേശവാസികൾ പറയുന്നു. ദുരിതം ഉണ്ടാകുമ്പോൾ ഭക്ഷ്യ കിറ്റും, സൗജന്യ റേഷനും, മാറ്റി താമസിപ്പിക്കുന്ന പതിവ് രീതിക്കപ്പുറം  ശാസ്ത്രീയവും സമഗ്രവുമായ പുനരധിവാസപദ്ധതിയാ  ണ് തീരമേഖല ആഗ്രഹിക്കുന്നത്. ഈ വർഷമെങ്കിലും അത് സാധ്യമാകുമോ എന്നതാണ്   തീരമേഖലയിൽ ഉള്ളവരുടെ  ചോദ്യം. 





No comments