ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-22 മഞ്ചേശ്വരം ബ്ലോക്ക് തല പരിപാടി മഞ്ചേശ്വരം നിയോജക മണ്ഡലം എം.എൽ.എ. എകെഎം.അഷ്‌റഫ് ഉത്ഘാടനം ചെയ്തു.
പുത്തിഗെ(www.truenewsmalayalam.com) : ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2021-22 മഞ്ചേശ്വരം ബ്ലോക്ക് തല പരിപാടി പുത്തിഗെ പാടശേഖര സമിതിയിൽ ഞാറ് നട്ട് കൊണ്ട് മഞ്ചേശ്വരം നിയോജക മണ്ഡലം എം. എൽ. എ. എ. കെ. എം.അഷ്‌റഫ് ഉത്ഘാടനം ചെയ്തു.
പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവാ അദ്ധ്യക്ഷത വഹിച്ചു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുനിത പദ്ധതി വിശദീകരണം നടത്തി.കൃഷി ഓഫീസർ ഹംസീന ആശംസ പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയന്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രാവതി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർമാരായ അബ്ദുൽ മജീദ്,അനിത, ആസിഫ് പഞ്ചായത്ത് മെമ്പർ എസ്. ആർ. കേശവ,പാടശേകര സമിതി അംഗങ്ങൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളും കർഷകരും പങ്കെടുത്തു.പഞ്ചായത്ത് ഡെവലപ്പ്മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
പാലാക്ഷാ റൈ സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് അബ്ദുല്ല കണ്ടത്തിൽ നന്ദിയും പറഞ്ഞു.
Post a Comment