JHL

JHL

കുമ്പള പെർവാഡിൽ ആരംഭിച്ച എക്സ്പോ കേരള -2023 ജന തിരക്കേറുന്നു: കലാസന്ധ്യകൾ ശ്രദ്ധാ കേന്ദ്രം.


 കുമ്പള. ഇൻഡോ അറബ് കൾച്ചറൽ സൊസൈറ്റിയും,ടൈം ആൻഡ് ഫൈവും സംയുക്തമായി കുമ്പള പെർവാഡിൽ സംഘടിപ്പിച്ചു വരുന്ന എക്സ്പോ കേരള -2013ൽ ജനത്തിരക്കേറി.


 എക്സ്പോയുടെ മാറ്റുകൂട്ടുന്നത് കേരളക്കരയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകളാണ്. ഇത് കാണാൻ വേണ്ടി മാത്രം ആയിരങ്ങളാണ് തടിച്ചു കൂടുന്നത്. ഇതിനകം തന്നെ കലാരംഗത്ത് പ്രശസ്തരായ കൊല്ലം ഷാഫി ടീം അവതരിപ്പിച്ച മാപ്പിളപ്പാട്ട്,ജാസി ഗിഫ്റ്റിന്റെ മ്യൂസിക്കൽ നൈറ്റ്,കോഴിക്കോട് ടീം അവതരിപ്പിച്ച ഒപ്പന ഏറെ ശ്രദ്ധേയമായിരുന്നു.


 വരും ദിവസങ്ങളിൽ സജില സലീം, യൂസഫ് കാരക്കാട്, കണ്ണൂർ ശരീഫ് എന്നിവരുടെ മാപ്പിളപ്പാട്ടുകളും, സുധീർ പറവൂർ,പ്രശാന്ത് കാഞ്ഞിരമറ്റം, മഹേഷ് കുഞ്ഞുമോൻ എന്നിവരുടെ കോമഡി ഷോ, ഷൈജോ അമ്പുവിന്റെയും, വടക്കൻ ഫോർട്ടിന്റെയും നാടൻപാട്ട്, മെഹ്ഫിൻ കവാലി, സീന കണ്ണൂരിന്റെ  ഴിൻ ഴിൻ, കലാവേദിയുടെ കൈമുട്ട് പാട്ട് എന്നിവ അരങ്ങേറും.


 എക്സ്പോയിൽ ഒരുക്കിയ പക്ഷികൾ, അലങ്കാരമത്സ്യപ്രദർശനം എന്നിവ ആകർഷക കേന്ദ്രമാണ്. കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്  സജ്ജമാക്കിയതും ശ്രദ്ധേയമാണ്. ഒട്ടനവധി ഭക്ഷണശാലകളും എക്സ്പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

No comments