JHL

JHL

പെരുവാഡ് നിവാസിക്കൾ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്റ്റോപ്പിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ രണ്ടു കിലോമീറ്റർ നടക്കണം.


 പെരുവാഡ് നിവാസിക്കൾക്കാണ് ഈ ദുര്യോഗം.

ഹൈവേ വികസനത്തോടനുബന്ധിച്ചു ബസ് അടക്കമുള്ള മുഴുവൻ വാഹനങ്ങളും മൊഗ്രാൽ ടി വി എസ് റോഡ് മുതൽ മാവിനകട്ട വരെയുള്ള മൂന്ന് കിലോമീറ്ററിൽ ഇപ്പോൾ സഞ്ചാരം ദേശീയ പാതക്കു ഇരുവശമുള്ള സർവീസ് റോഡിലൂടെയാക്കി മാറ്റിയിരിക്കുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഇന്ന് രാവിലേ ഗതാഗതം തിരിച്ച് വിട്ടത്.

സർവീസ് റോഡ് വീതി കുറഞ്ഞത് കാരണം വൺ വേ ആയി മാത്രമേ ഇതിലേ വാഹനങ്ങൾക്ക് പോകാൻ പറ്റുന്നുള്ളു.

പെറുവാട്ടുള്ള ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് സ്റ്റോപ് ഇപ്പോൾ രണ്ടു ഭാഗത്തുമായി കിടക്കുകയാണ്.

തെക്കോട്ട് പോകേണ്ടവർ കിഴക്ക് ഭാഗത്തുള്ള സ്റ്റോപ്പിൽ നിന്നും  വടക്കോട്ട് പോകേണ്ടവർ പടിഞ്ഞാർ ഭാഗത്തു നിന്നുള്ള ബസ് സ്റ്റോപ്പിൽ നിന്ന് മാണ് ബസ് കയറേണ്ടത്. എന്നാൽ മെയിൻ ഹൈവേ അടച്ചിട്ടതിനാൽ ഒരു ഭാഗത്തുള്ളവർക്ക് മറ്റെ ഭാഗത്തേക്ക്‌ കടന്ന് ചെല്ലാൻ ഇനി സാധ്യമല്ല. പടിഞ്ഞാറ് ഭാഗത്തുള്ള ഒരാൾക്ക് ഇനി തേക്കുള്ള കാസറഗോഡ് ബസ്സിൽ പോകണമെങ്കിൽ ആദ്യം 2 കി മി വടക്കോട്ടുള്ള ബസ്സിൽ കയറി കുമ്പള ഇറങ്ങി അവിടെ നിന്ന് മറ്റൊരു ബസ്സിൽ കാസറഗോട്ടേക്ക് കയറണം.

അത് പോലെ കിഴക്ക് ഭാഗത്തുള്ള ഒരാൾക്ക് വടക്കുള്ള മംഗലാപുരം ചെല്ലണമെങ്കിൽ ആദ്യം തെക്കോട്ടേക്കുള്ള  ബസിൽ കയറി മൊഗ്രാലിൽ ഇറങ്ങി അവിടെ അണ്ടർ പാസ്സ് ക്രോസ്സ് ചെയ്തു തിരിച്ച് മംഗലാപുരത്തേക്ക് മറ്റൊരു ബസിൽ കയറണം.

വികസനം വരുമ്പോൾ ഉള്ള സൗകര്യങ്ങൾ കൂടി എടുത്തു കളഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഇവിടെ അണ്ടർ പാസ്സേജ് വേണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരുടെ അനിശ്ചിത കാല സമരം ആറ് മാസം പിന്നിട്ടു. ഇങ്ങനെ ദ്രോഹം തുടർന്നാൽ റോഡ് തടയളും വോട്ട് ബഹിഷ്കാരവും അടക്കമുള്ള ശക്തമായ സമരപരിപാടികൾക്ക് ആലോചിക്കുകയാണ് പെറുവാഡ് അണ്ടർ പാസ്സ് ആക്ഷൻ കമ്മിറ്റി

No comments