JHL

JHL

അസാസുദ്ധീൻ എജ്യുക്കേഷൻ സെൻ്റർ സനദ് ദാനസമ്മേളനവും സമൂഹവിവാഹവും 6,7 തിയ്യതികളിൽ


 കുമ്പള. ഉത്തര മലബാറിലെ ഇസ് ലാമിക വൈജ്ഞാനിക നവോത്ഥാനം ലക്ഷ്യം വച്ച് കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി മീഞ്ച പഞ്ചായത്തിലെ ചികുർപാദ പരന്തരക്കുടിയിൽ ശൈഖ് അഹമദുൽ ബദവിയുടെ സ്മരണാർത്ഥം പ്രവർത്തിച്ചു വരുന്ന ജാമിയ അസാസുദ്ധീൻ എജ്യുക്കേഷൻ സെൻ്റർ  വാർഷികവും സനദ് ദാന സമ്മേളനവും സമൂഹവിവാഹവും ഫെബ്രുവരി 6,7 തിയ്യതികളിൽ ഉപ്പള സന്തടുക്കയിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജാമിയ അസാസുദ്ധീൻ എജ്യുക്കേഷൻ 

സെൻ്ററിൽ നിന്നും ബദവി ബിരുദം കരസ്ഥമാക്കിയ അറുപതോളം യുവ പണ്ഡിതരും, അദവിയ്യ ബിരുദം നേടിയ 13 യുവതികൾക്കും  സമ്മേളനത്തിൽ വച്ച് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ 

സ്ഥാനവസ്ത്രം നൽകും.

പാവപ്പെട്ട കുടുംബത്തിലെ   പെൺകുട്ടികളുടെ വിവാഹവും ഇതിൻ്റെ ഭാഗമായി നടക്കും.

സയ്യിദ് അലി ബാഫഖി തങ്ങൾ സനദ് ദാന പ്രഭാഷണം നടത്തും.ഷംസുദ്ധീൻ മദനി അൽ ഖാദിരി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ മുത്തന്നൂറ് കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകും. 

മീഞ്ച പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സെൻ്ററിന് കീഴിൽ നാല് മദ്റസയും ഒരു മസ്ജിദും പ്രവർത്തിച്ചുവരുന്നതായും ഭാരവാഹികൾ അറിയിച്ചു. 

വാർത്താ സമ്മേളനത്തിൽ ഹാരിസ് ഹനീഫ് ബാളിയൂർ, ഇസ്മയിൽ ബദവി പടുപ്പ്, അബ്ദുൽ റസാഖ് സഅദി അയ്യങ്കേരി, ഹമീദ് ബദവി തലക്കി, മുസ്തഫ കടമ്പാർ സംബന്ധിച്ചു.

No comments