JHL

JHL

കാസറഗോഡ് ടൗണിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളിയ 10 പേർക്കെതിരെ നടപടി. ഓരോരുത്തർക്കും 5000 വീതം പിഴ ചുമത്തി

കാസർകോട് (True News 21 October 2020): കാസറഗോഡ് ടൗണിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളിയ 10 പേർക്കെതിരെ നടപടി. ഓരോരുത്തർക്കും 5000 വീതം പിഴ ചുമത്തി നഗരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ നഗരസഭാ ആരോഗ്യവിഭാഗമാണ്  നടപടി തുടങ്ങിയത് .  . എം.ജി. റോഡ്, ബദ്‌രിയ പച്ചക്കറി മാർക്കറ്റ് പരിസരം, പഴയ ബസ് സ്റ്റാൻഡ്, അണങ്കൂർ ആയുർവേദ ആസ്പത്രി എന്നിവിടങ്ങളിൽ മാലിന്യം തള്ളിയവരെയാണ് കഴിഞ്ഞദിവസം പിടിച്ചത്. നഗരസഭാ ആരോഗ്യവിഭാഗം രാത്രി പരിശോധനാസംഘം നേരിട്ടും നിരീക്ഷണ ക്യാമറകൾ വഴിയുമാണ് മാലിന്യം തള്ളിയവരെ കുടുക്കിയത്. ഇവർ ഓരോരുത്തരിൽനിന്നും 5,000 രൂപ വീതം പിഴയടയ്ക്കാൻ അധികൃതർ നോട്ടീസ് നൽകി. വരും കാലങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു .


No comments