JHL

JHL

തലപ്പാടിക്കടുത്ത് ബൈക്കപകടം: ഹൊസങ്കടി സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.സഹോദരനും വഴിയാത്രക്കാരനും ഗുരുതരം.

തൊക്കോട്ട്(True News 22-10-2020) : ദേശീയപാതയിൽ തലപ്പാടി കൊട്ടേക്കാറിനു സമീപമുണ്ടായ ബൈക്കപകടത്തിൽ ഹൊസങ്കടി സ്വദേശിയായ പി യു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ബൈക്കിലുണ്ടായിരുന്ന  സഹോദരനും ഒരു വഴിയാത്രക്കാരനും ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടം.ഹൊസങ്കടി അങ്ങാടിപ്പദവ് സ്വദേശി ആനന്ദ ഗ്യാസ് ഏജൻസി പ്രോപ്പറേറ്റർ ഗോപാലയുടെയും ശോഭയുടെയും മകൻ അശ്വിത് (17) ആണ് മരിച്ചത്. മംഗളൂരുവിലെ  സ്വകാര്യ കോളേജിൽ പിയുസി വിദ്യാർത്ഥിയാണ് അശ്വിത്.  

മഞ്ചേശ്വരത്തുനിന്നും മംഗളൂരുവിലേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറുകയും പിന്നീട് സമീപത്തെ ട്രാൻസ്‌ഫോർമറിന്റെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇതിനിടെ ബൈക്ക് ഒരു വഴിയാത്രക്കാരൻ ഇടിച്ചുവീഴ്ത്തുകയും ചെയ്തു.തെറിച്ചുവീണ അശ്വിത് സംഭവ സ്ഥലത്തു വെച്ച് തന്നെ മരിക്കുകയായിരുന്നു.ബൈക്കിന്റെ പിന് സീറ്റിൽ യാത്രചെയ്യുകയായിരുന്നു അശ്വിത്. ബൈക്ക് ഓടിച്ച സഹോദരൻ അശ്വിന് (21 )ഗുരുതരമായി പരുക്കേറ്റു. വഴിയാത്രക്കാരന്റെയും നില  ഗുരുതരമാണ്. രണ്ടുപേരെയും മംഗളരൂവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗൂരി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.




No comments