JHL

JHL

അധ്യപകരുടെ കോവിഡ് ജോലി സുരക്ഷ ഉറപ്പ് വരുത്തണം- കെ.എസ്.ടി.യു


കാസർക്കോട്(True News 13 October 2020) : കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കർമ്മനിരതരായി  പ്രവർത്തിക്കുന്ന അധ്യാപകരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഗവൺമെൻ്റ് തയ്യാറാവണമെന്ന് കേരളാ
സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ
കമ്മിറ്റി ആവശ്യപെട്ടു.

 സമൂഹത്തിൽ അവബോധം ഉണ്ടാക്കുന്നതിനായുള്ള മാഷ് പദ്ധതി പ്രവർത്തനത്തിന് ഇറങ്ങുന്ന അധ്യാപകർക്ക് മാതൃകായോഗ്യരാവാൻ പ്രതിരോധ ഉപകരണങ്ങൾ അനിവാര്യമാണ്. വേണ്ടത്ര ഫണ്ട് അനുവദിക്കാതെ പദ്ധതി പ്രഹസനമാക്കരുത്.
പ്രവർത്തിക്കുന്ന അധ്യാപകർക്ക്
വേണ്ട രീതിലുള്ള സുരക്ഷ കാര്യങ്ങൾ
ചെയ്യുന്നതിൽ അമാന്തം കാണിക്കുന്ന
ഗവൺമെൻറിൻ്റെ പ്രവർത്തനത്തിൽ
യോഗം  ആശങ്കരേഖപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തനത്തിന് എത്രയും പെട്ടന്ന് അനു കൂല സാഹചര്യമു ണ്ടാക്കണമെന്നും യോഗം ആവശ്യപെട്ടു.
എ ജി ശംസുദ്ദീൻ അധ്യക്ഷനായി
സംസ്ഥാന വൈപ്രൈസി എ.സി അതാഉള്ള ഉൽഘാടനം ചെയ്തു,
വി കെ പി
അബ്ദുൽ റഊഫ്, മുഹമ്മദ് കുട്ടി നെല്ലിക്കുന്ന്, റഷീദ് മാസ്റ്റർ, മുഹമ്മദ്
കുഞ്ഞി പടന്ന, ശമീർ തെക്കിൽ' അബ്ദുൽ ഖാദിർ മഞ്ചേശ്വരം 'റഫീഖ്
കള്ളാർ, ഷൗക്കത്തലി അക്കാളത്ത്
അമീർ, റാഷിദ് കൈകോട്ട് കടവ്, ബഷീർ കാഞ്ഞങാട്, ആസിഫ് നായന്മാർമുല, ഷാഹിന ,ആബിദ ,മുർഷിദ ഷഫീഖ് സുബൈർ പരപ്പ സിദ്ദീഖ്, യൂനസ് സലാംബോ വിക്കാനം തുടങ്ങിയവർ പ്രസംഗിച്ചുഗഫൂർ ദേളി
സ്വാഗതവും, സിറാജുദീൻ ഖാസിലേൻ നന്ദിയും പറഞ്ഞു.

No comments