JHL

JHL

"മുന്നോക്ക സംവരണം നടപ്പിൽ വരുത്തി ഇടത് സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കുന്നു" : വെൽഫെയർ പാർട്ടി

കുമ്പള(True News 22-10-2020): മുന്നോക്ക  സംവരണം നടപ്പിൽ വരുത്തി ഇടത് സർക്കാർ സാമൂഹ്യ നീതി അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ആരോപിച്ചു.

സാമൂഹ്യ നീതി അട്ടിമറിക്കുന്ന സവർണ്ണ സംവരണം നടപ്പിലാക്കാനുള്ള ഇടത് സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റി കുമ്പള ടൗണിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് ഈഴവ മുസ്‌ലിം അടക്കമുള്ള സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന്റെ വോട്ട് വാങ്ങി അധികാരത്തിലേറി യ പിണറായി സർക്കാർ സവർണ്ണ മേൽക്കോയ്മ പുന സ്ഥാപിക്കാൻ മുന്നോക്ക സംവരണം നടപ്പിൽ വരുത്തുന്ന വിരോധാഭാസമാണ് കാണുന്നത്. സവർണ്ണ സംവരണം എന്നത് സംഘ് പരിവാർ അജണ്ടയാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും നടപ്പിലാക്കാൻ വിമുഖത കാണിക്കുമ്പോൾ ഇടത് സർക്കാർ അത് ധൃതി പിടിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണ്. അദ്ദേഹം പറഞ്ഞു.

 മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി അംഗം തബ്ഷീർ കമ്പാർ, നഹാറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. വി എം ഷരീഫ് സ്വാഗതവും കെ ഐ അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

No comments