മംഗളൂരു വിമാനത്താവളവും സ്വകാര്യ കമ്പനിക്ക്

മംഗുളൂരു(True News 16-10-2020): മംഗുളൂരു വിമാനത്താവളവും ഇനി സ്വകാര്യ കമ്പനിക്ക്. കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളുടെ നടത്തിപ്പും മേൽനോട്ടവും സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി മംഗളൂരു വിമാനത്താവളം ഒക്ടോബർ മാസാവസാനം കൈമാറും.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് ആണ് ഏറ്റെടുക്കുവാൻ പോകുന്നത്. ഇതോടെ 69 വർഷമായി സർക്കാർ നിയന്ത്രിത വിമാനത്താവളം സ്വകാര്യവൽക്കരിക്കപ്പെടും. വ്യോമ ഗതാഗത മേൽനോട്ടം, നാവിഗേഷൻ വിഭാഗങ്ങളുടെ നിയന്ത്രണം ഒഴിച്ച് ബാക്കി മുഴുവൻ വിഭാഗങ്ങളിലും അദാനി ഗ്രൂപ്പ് നിയന്ത്രിക്കും. ഇതിൽ തൊഴിലാളികളുടെ നിയമനം, ഒഴിവ് നികത്തൽ എന്നിവയും ഉൾപ്പെടും.
Post a Comment