JHL

JHL

സംസ്ഥാനത്ത് ഇന്ന് 5022 പേർക്ക് കോവിഡ്.21 മരണം.7469 പേർക്ക് രോഗമുക്തി.കാസറഗോഡ് 120 പേർക്ക് രോഗം സ്ഥിരീകരിച്ചു,293 പേർക്ക് രോഗമുക്തി.ജില്ലയിൽ ഏഴു മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു

i

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 4257 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 647 രോഗികളുണ്ട്.. 7469 പേര്‍ ഇന്ന് രോഗമുക്തി നേടി. 
മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ 533, തിരുവനന്തപുരം 516, കൊല്ലം 378, ആലപ്പുഴ 340, കണ്ണൂര്‍ 293, പാലക്കാട് 271, കോട്ടയം 180, കാസര്‍കോട് 120, വയനാട് 51, പത്തനംതിട്ട 32, ഇടുക്കി 28 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. കാസര്‍കോട് 293 പേർക്കാണ്  പരിശോധനാ ഫലം നെഗറ്റീവായത് നെഗറ്റീവായത് ജില്ലയിൽ ഏഴു മരണങ്ങൾകൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു 
 

ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണം
പുതിയതായി ജില്ലയിലെ ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോടോംബേളൂര്‍ പഞ്ചായത്തിലെ കമ്മാടന്‍ (70), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഹാജിറ പി (65), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ ഗുരുവ (85), മംഗല്‍പാടി പഞ്ചായത്തിലെ നോന ഫിറോസ അബ്ദുള്ള (68), ചെങ്കള പഞ്ചായത്തിലെ ഗോപാലന്‍ (58), കാഞ്ഞങ്ങാട് നഗരസഭയിലെ രവീന്ദ്രനാഥ് (66), കാസര്‍കോട് നഗരസഭയിലെ പ്രഭാകരന്‍ (52) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4606 പേര്‍
വീടുകളില്‍ 3698 പേരും സ്ഥാപനങ്ങളില്‍ 908 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്. പുതിയതായി 72 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 218 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ആകെ അയച്ച സാമ്പിളുകളുടെ എണ്ണം 116339 ( ആര്‍ ടി പി സി ആര്‍-45559, ആന്റിജന്‍-69250, ആന്റിബോഡി -940, ട്രൂനാറ്റ് -340) ആണ്. 110 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 251 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 228 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് (ഒക്ടോബര്‍ 19) കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 11
ബദിയഡുക്ക-1
ചെമ്മനാട്-4
ചെങ്കള-10
കാഞ്ഞങ്ങാട്-12
കാസര്‍കോട്-8
കയ്യൂര്‍ചീമേനി-1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-3
കുമ്പള-1
മധൂര്‍-5
മടിക്കൈ-7
മംഗല്‍പാടി-1
മൊഗ്രാല്‍പുത്തൂര്‍-3
നീലേശ്വരം-13
പടന്ന-1
പൈവളിഗെ-1
പള്ളിക്കര-5
പിലിക്കോട്-2
പുല്ലൂര്‍പെരിയ-14
പുത്തിഗെ-1
തൃക്കരിപ്പൂര്‍-4
ഉദുമ-3
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
ജില്ലയില്‍ 303 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഇന്ന് (ഒക്ടോബര്‍ 19) കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 27
ബളാല്‍-6
ബദിയഡുക്ക-14
ചെമ്മനാട്-21
ചെങ്കള-21
ചെറുവത്തൂര്‍-10
ദേലംപാടി-1
ഈസ്റ്റ് എളേരി-2
എന്‍മകജെ-2
കള്ളാര്‍-2
കാഞ്ഞങ്ങാട്-44
കാറഡുക്ക-3
കാസര്‍കോട്-18
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-5
കുംബഡാജെ-1
കുമ്പള-6
കുറ്റിക്കോല്‍-1
മധൂര്‍-8
മടിക്കൈ-11
മംഗല്‍പാടി-7
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-10
മുളിയാര്‍-2
നീലേശ്വരം-19
പടന്ന-11
പള്ളിക്കര-7
പനത്തടി-4
പിലിക്കോട്-3
പുല്ലൂര്‍പെരിയ-8
തൃക്കരിപ്പൂര്‍-8
വലിയപറമ്പ-14
വെസ്റ്റ് എളേരി-3
ഇതരജില്ല
കുതിയത്തോട്-1


No comments