JHL

JHL

ഫാഷൻ ഗോൾഡ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ എം.സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി(True News 27-10-2020): ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ എം.സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന വ​ഞ്ച​നാ കു​റ്റം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. നി​ക്ഷേ​പ ത​ട്ടി​പ്പ് പ​രാ​തി​യി​ല്‍ 88 കേ​സു​ക​ളാ​ണ് ക​മ​റു​ദ്ദീ​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ക്ഷേ​പ​ക​രു​മാ​യു​ള്ള ക​രാ​ര്‍ പാ​ലി​ക്കു​ന്ന​തി​ല്‍ മാ​ത്ര​മാ​ണ് വീ​ഴ്ച സം​ഭ​വി​ച്ച​തെ​ന്നും അ​ത് സി​വി​ല്‍ കേ​സ് ആ​ണെ​ന്നും ക​മ​റു​ദ്ദീ​ന്‍ ഹർജിയിൽ അ​റി​യി​ച്ചു. 

അ​തേ​സ​മ​യം, പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് നി​ക്ഷേ​പ​ക​രു​ടെ തീ​രു​മാ​നം. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലാ​ണ് പ​രാ​തി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 

No comments