JHL

JHL

ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന ഗുണ്ടാ നേതാവിനെ പട്ടാപകൽ വെട്ടിക്കൊന്നു

 

ബണ്ട്വാൾ (True News, Oct 21, 2020): ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന ഗുണ്ടാ നേതാവിനെ പട്ടാപകൽ വെട്ടിക്കൊന്നു. ബണ്ട്വാൾ സ്വദേശി സുരേന്ദ്ര ബണ്ട്വാൾ (44) ആണ് കൊല്ലപ്പെട്ടത്. ബണ്ട്വാൾ ബസ്തിപ്പദവിൽ വസ്തിക്കട്ടയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെയാണ് ഒരു സംഘം അക്രമികൾ സുരേന്ദ്രയെ മാരകായുധങ്ങളുപയോഗിച്ചു വെട്ടിയത്.സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു..ഏതാനും മാസങ്ങളായി  ബണ്ട്വാൾ നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. . ബണ്ട്വാൾ പോലീസ് ഉടൻ സ്ഥലത്തെത്തി പ്രാരംഭ നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭച്ചിട്ടുണ്ട്.

നേരത്തെ ബിജെപിയിലും തീവ്ര ഹിന്ദുത്വ സംഘടനകളിലും  സജീവമായിരുന്ന സുരേന്ദ്ര പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. 2018 ഇയാൾ ബിജെപി പ്രവർത്തകരെ ബദ്ദകട്ടെയിൽ  വെച്ച് വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ചാലി പോളിലൂ എന്ന തുളു സിനിമയിൽ ഇയാൾ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.




No comments