JHL

JHL

ഇടം: ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു




കുമ്പള(True News 19-10-2020): ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി കൊക്കച്ചാൽ വാഫി കോളേജ് വിദ്യാർത്ഥി സംഘടനയായ മൻഷഉ തദ് രീബ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എം.ടി.എസ്.എ) സംഘടിപ്പിച്ച ഒരാഴ്ച നീണ്ട 'ഇടം' 'മാറ്റിനിർത്തപ്പെടാത്ത മറുപക്ഷ വായന' എന്ന പേരിൽ നടന്ന ഓൺലൈൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു. കോളേജ് പ്രിൻസിപ്പൾ ഖാലിദ് ബാഖവി സമാപന സെഷൻ ഉദ്ഘാടനം ചെയ്തു.'പൊതുബോധം എന്ന ഊരാക്കുടുക്ക് ' എന്ന വിഷയത്തിൽ ഡോ. ശഫീഖ് റഹ്മാനി, അജ്നാസ് വാഫി വൈത്തിരി എന്നിവർ ക്ലാസെടുത്തു.

ഒക്ടോബർ പത്തിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവലിൽ സാഹിത്യ മേഖലയിലെ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ,അജിജേഷ് പച്ചാട്ട്, ഗിന്നസ് സത്താർ ആദൂർ എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. ഫെസ്റ്റിവലിൻ്റെ ഭാഗമായി 'കഥയിലൊരിടം' എന്ന പേരിൽ കഥാ രചനാ മത്സരവും 'ഇടം വേള' എന്ന ഏഴ് ദിനം നീണ്ട ക്വിസ് മത്സരവും സംഘടിപ്പിച്ചു.



2 comments: