JHL

JHL

വീടു നിർമ്മാണത്തിന് സഹായവുമായി 'പിര്സപ്പാട്' കൂട്ടായ്മ


ചെമ്മനാട് (True news 28-10-2020):  ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹവീടിന് 1998 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മയായ പിര്‌സപ്പാട് സ്വരൂപിച്ച 87500 രൂപ  പ്രിന്‍സിപ്പാള്‍ സുകുമാരന്‍ മാസ്റ്റര്‍ക്ക് ഭാരവാഹികള്‍ കൈമാറി. പി ടി എ പ്രസിഡന്റ് ബി.എച്ച്. അബ്ദുല്‍ ഖാദര്‍, ഡോ. ഷക്കീര്‍ അന്‍വര്‍, രതീഷ് പരവനടുക്കം, സച്ചി പെരുമ്പള, ഷാനവാസ് ബെദിര സംസാരിച്ചു. മുഹമ്മദ് സബാഹ് ചെമ്മനാട്,  ഷഹീദ് കിളിയന്ത്രിക്കല്‍, ഷക്കീഫ് ചെങ്കളം,  സമീര്‍ ചെമ്മനാട്, സ്റ്റിനോ മാത്യു, ജാഫര്‍ ഉലൂജി, വിനീഷ് കീഴൂര്‍ സംബന്ധിച്ചു. എട്ട് മാസം മുമ്പ് ഈ കൂട്ടായ്മ സ്‌കൂളിന് മനോഹരമായ കൊടിമരം നിര്‍മ്മിച്ചു നല്‍കിയിരുന്നു.



No comments