JHL

JHL

സർക്കാർ ഫണ്ട് പാഴാക്കിയ കുമ്പള പഞ്ചായത്ത് ഭരണ സമിതിയുടെ ജന വഞ്ചന തിരിച്ചറിയുക - എസ് ഡി പി ഐ


കുമ്പള(True News 21-10-2020) : ഒരു കോടിയോളം വരുന്ന സർക്കാർ അനുവദിച്ച ഫണ്ട്  പാഴാക്കിയ കുമ്പള പഞ്ചായത്ത് ഭരണ സമിതിയുടെ ജന വഞ്ചന തിരിച്ചറിയണമെന്ന് എസ് ഡി പി ഐ ആരോപിച്ചു.

യു ഡി എഫ് ഭരിക്കുന്ന കുമ്പള പഞ്ചായത്ത് കഴിഞ്ഞ അഞ്ച് വർഷത്തിൽ 40 ശതമാനം ഫണ്ട് മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ എന്ന ആരോപണം നിലനിൽക്കവേയാണ് ജനങ്ങളെ അമ്പരപ്പിക്കുന്ന, ജന വഞ്ചന പുറത്ത് വരുന്നത്.പൊതു വിനിയോഗത്തിന് സർക്കാർ അനുവദിച്ച തുക നിസാര കാരണങ്ങൾ കൊണ്ട് പഴാവുകയായിരുന്നു. അധികൃതരുടെ ഗുരുതരമായ വീഴ്ച്ചയെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവം.

നിലവിലെ യു ഡി എഫ് ഭരണ സമിതി ജനങ്ങളോട് മാപ്പ് പറയണമെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സർഫറാസ് കുമ്പള അഭിപ്രായപ്പെട്ടു. ഏറ്റവും മോശമായ ഭരണമായിരുന്നു 2015-20 കാലയളവിൽ കുമ്പള പഞ്ചായത്ത് ഭരണ സമിതി കാഴ്ചവെച്ചതെന്നും വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


No comments