JHL

JHL

ബി ജെ പി പ്രവർത്തകന് നേരെ വധശ്രമം : മൂന്ന് പേർ പിടിയിൽ

മംഗളൂരു(True News 30-10-2020):ബി.ജെ.പി. പ്രവർത്തകനായ സ്റ്റുഡിയോ ഉടമയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു.ബണ്ട്വാൾ ഫറാങ്കിപ്പേട്ടിലെ ദിനേഷ് ഷെട്ടിയെ(39) കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ അമ്മേമാറിലെ മുഹമ്മദ് അർഷാദ് (19), അബ്ദുൾറഹ്‌മാൻ (22), മുഹമ്മദ് സൈഫുദീൻ (22) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഒരാൾ ഒളിവിലാണ്.

ബുധനാഴ്ച രാത്രി ദിനേഷിന്റെ സ്റ്റുഡിയോയിൽ എത്തിയ നാലുപേർ അദ്ദേഹത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പനമജലുവിൽ അടുത്തിടെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെ
ട്ടിരുന്നു.അത് സംബന്ധമായാണ് ആക്രമണമായാണ് ദിനേഷ് ഷെട്ടി ആക്രമിക്കപ്പെട്
ടതെന്ന് പോലീസ് പറഞ്ഞു.

No comments