JHL

JHL

കുമ്പള പഞ്ചായത്തിൽ വേറിട്ട പ്രവർത്തനവുമായി റെസിഡൻസ് അസോസിയേഷൻ


മൊഗ്രാൽ(True News 25-10-2020) :പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കുമ്പള പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ വേറിട്ട പ്രവർത്തനവുമായി റെസിഡൻസ് അസോസിയേഷൻ രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാർ വാർഡ് ശ്രദ്ധിക്കാതെ മുന്നോട്ട് പോയതാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. നാല് വർഷം മുമ്പാണ് നാട്ടുകാരിൽ ചിലരുടെ നേതൃത്വത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. കഴിഞ്ഞ നാല് വർഷമായി വാർഡിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് വരികയാണ് ഈ കൂട്ടായ്മ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ യു ഡി എഫ് 413 വോട്ട് നേടിയാണ് ജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് പി കെ റംല 246 വോട്ട് നേടി രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. എൽ ഡി എഫിന് 66 വോട്ട് മാത്രമാണ് ലഭിച്ചത്. 

 ഈ സാഹചര്യത്തിൽ വാർഡിൽ നിന്ന് തന്നെയുള്ള ഒരാളെ  സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിപ്പിച്ച് വിജയിപ്പിക്കാൻ പറ്റുമെന്നാണ് റെസിഡൻസ് അസോസിയേഷൻ്റെകണക്കുകൂട്ടൽ. അടുത്തയാഴ്ചയോടെ സ്ഥാനാർത്ഥിയെ  പ്രഖ്യാപിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ മുഹമ്മദ് സ്മാർട്ട്, അബ്ദുല്ലത്തീഫ്, ഷാനിഫ്, ജാഫർ മാസ്റ്റർ,

അബ്ദുൽ റഹ്മാൻ, ഇസ്മായിൽ റംഷാദ്, മുഹമ്മദ് മുർതദ,  അബ്ദുൽ റഹ്മാൻ, ഇർഷാദ്, സാദിഖ്, ജാബിർ, മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.

No comments