JHL

JHL

കുമ്പളയിലെ പ്രമുഖ ഡോക്ടർ മരിച്ചതായി പ്രചരണം; പരാതി നൽകുമെന്ന് ഡോക്ടർ

 കുമ്പള(True News 17-10-2020): കുമ്പളയിലെ പ്രമുഖ ഡോക്ടർ സർവേശ്വര ഭട്ട് മരിച്ചതായി സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. ഇതിനെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകും എന്ന് ട്രൂ ന്യൂസിനോട് പറഞ്ഞു.

മാളികയിലെ ഡോക്ടർ എന്നറിയപ്പെടുന്ന ഇദ്ദേഹം കുമ്പള ബസ് സ്റ്റാന്റിന് സമീപം പതിറ്റാണ്ടുകളായി ക്ലിനിക്ക് നടത്തി വരുന്നു.

ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന ഡോ. സർവേശ്വര ഭട്ടിന്റെ സ്ഥാപനത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയ രോഗി സന്ദർശിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹം സ്വവസതിയിൽ ക്വാറന്റൈനിലായിരുന്നു. ഈ അവസരത്തിലാണ് സർവേശ്വര ഭട്ട് മരിച്ചു എന്ന് സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ചത്.


No comments