JHL

JHL

ഉപ്പളയിലും മധൂരിലുമടക്കം ജില്ലയിലെ നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു

കാസര്‍കോട്(True News 20-10-2020): കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണപ്പെട്ടു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ സ്വദേശിയും മധൂരില്‍ താമസക്കാരുമായ പരേതനായ പി.എച്ച്. അബൂബക്കറിന്റെ ഭാര്യ പി.ജി.എം. ബീഫാത്തിമ(72), ഉപ്പള ഭഗവതി നഗറിലെ ജാഫറിന്റെ ഭാര്യ അസ്മ(54), തായന്നൂര്‍ പനയാര്‍ കുന്നിലെ കമ്മാടന്‍(70), നീലേശ്വരം ചായ്യോത്തെ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ ഹാജിറ(67) എന്നിവരാണ് മരിച്ചത്.

ബീഫാത്തിമ അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരേതനായ പി.ജി.എം ഹസന്‍കുട്ടിയുടെ മകളാണ്. മക്കള്‍: റഷീദ, നജ്മുന്നിസ, ബല്‍ക്കീസ്, ഷരീഫ, ഫസീല, ഹംസ, കലാം, റിയാസ്, പരേതനായ അല്‍ത്താഫ്. മരുമക്കള്‍: കരീം ആസാദ് നഗര്‍, മഹ്മൂദ് പൊയക്കര, ഇബ്രാഹീം പാദാര്‍, അബൂബക്കര്‍ ബെദിര, പരേതനായ സാലി പെര്‍വാഡ്, ഫിറോസിയ, ലുബീന, സഹീറ. സഹോദരങ്ങള്‍: പി.ജി.എം അബ്ദുല്‍ ജബ്ബാര്‍, മൊയ്തീന്‍, പരേതരായ അബദുല്‍ ഷരീഫ്, അബ്ദുല്‍ റഹ്മാന്‍, ഹസ്സന്‍, സുലൈഖമ്മ. മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുന്നില്‍ ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

No comments