JHL

JHL

മംഗളുരുവിൽ കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ ബാറുടമസ്ഥനെ ബംഗളുരുവിൽ കൊലപ്പെടുത്തി

 


മംഗളുരു(True News 16-10-2020) : ചിക്കമംഗളൂറു കൊപ്പ സ്വദേശിയും അധോലോക നായകൻ ബന്നാൻജെ രാജയുടെ ഗുണ്ടാ സംഘത്തിലെ കണ്ണിയുമായ മനീഷ് ഷെട്ടി (45) വ്യാഴാഴ്ച രാത്രി ഒമ്പതിന് ബംഗളൂറുവിൽ വെടിയേറ്റ് മരിച്ചു. ബംഗളൂറു ബ്രിഗേഡ് റോഡ്- ആർ എച്ച് പി റോഡിനടുത്ത് തന്റെ മദ്യശാലയായ ഡ്യൂട്ട് പബിൽ നിന്ന് ഇറങ്ങിവരുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം വെടിവെച്ചുവീഴ്ത്തിയത്. ഉടൻ മല്ല്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം എൻ അനുഛേദ് പറഞ്ഞു.

മംഗളൂറു ആസ്ഥാനമായ റാഷിദ് മലബാരിയുടെ അധോലോക കണ്ണികളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോക്കുപയോഗിച്ച് എതിരാളിയെ വകവരുത്തുന്നത് മംഗളൂറു അധോലോക രീതിയായതിനാൽ അതിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ബംഗളൂറു സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.

വെട്ടിക്കൊലപ്പെടുത്തുകയാണ് ബംഗളൂറു അധോലോകത്തിന്റെ രീതി. മംഗളൂറുവിലും, ഉഡുപ്പി ജില്ലയിലും നിരവധി കൊലപാതകം, കവർച്ച കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ഷെട്ടി.


No comments