JHL

JHL

സാമ്പത്തിക സംവരണത്തിനെതിരെ കളക്ട്രേറ്റിന് മുന്നിൽ കാംപസ് ഫ്രണ്ട് പ്രധിഷേധ സംഗമം നടത്തി

 

കാസർഗോഡ്(True News 17-10-2020): സാമ്പത്തിക സംവരണത്തിലൂടെ പിന്നോക്കക്കാരോടുള്ള സർക്കാർ വഞ്ചനക്കെതിരെ കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രധിഷേധ സംഗമം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിന് മുന്നിൽ വെച്ച് നടന്നു. സംസ്ഥാന സമിതി അംഗം അൽ ബിലാൽ സലീം ഉൽഘാടനം ചെയ്തു. 

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമെന്നും, സംസ്ഥാന സർക്കാർ സംഘപരിവാര അജണ്ടകൾ നടപ്പിലാക്കുന്നുവെന്നും, സാമ്പത്തിക സംവരണം എടുത്തു മാറ്റുന്നത് വരെ കാംപസ് ഫ്രണ്ട് നീതിക്കായ്‌ പോരാടുമെന്നും അൽ ബിലാൽ സലിം അഭിപ്രായപ്പെട്ടു. സംഗമത്തിൽ ജില്ലാ പ്രസിഡന്റ് കബീർ ബ്ലാർക്കോഡ് അധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ, ഇസ്ഹാഖ് അഹമ്മദ്, കാസറഗോഡ് ഏരിയ പ്രസിഡന്റ് അഷ്റഫ്, കാമിൽ എന്നിവർ സംബന്ധിച്ചു.



No comments