JHL

JHL

വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നെതിരെ ബലാത്സംഗ ഭീഷണി ; പ്രതിഷേധം സംഘടിപ്പിച്ചു

കുമ്പള(True News 17-10-2020): പാലത്തായി പീഡനത്തിനിരയായ പെൺ കുട്ടിക്ക് വേണ്ടിയും ഹഥ്റസ് പീഡനം പോലെയുള്ള വിഷയത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദിനെതിരെ ബലാത്സംഗം ചെയ്ത് കൊന്ന് കളയുമെന്ന് ഭീഷണിക്കത്തയച്ച സംഘ് പരിവാറിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുമ്പളയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ്, സഹീറ, ഹസീന, മർയം ലുബൈന, ഷമീമ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

No comments