JHL

JHL

കൊടിയമ്മ സ്കൂൾ സ്മാർട്ട് ക്ലാസ്സ് റൂം ഉൽഘാടനം നടന്നു



കുമ്പള(True News 13 October): കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയമ്മ ഗവ.ഹൈസ്കൂളിലെ യു.പി വിഭാഗത്തിന് അനുവദിച്ച സ്മാർട്ട് ക്ലാസ്സ് റൂം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ടരീകാക്ഷ ഉൽഘാടനം ചെയ്തു. പി ബി അബ്ദുൽ റസാക് എം എൽ എ    ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച കെട്ടിടത്തിലാണ് ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് ഹൈടെക് സംവിധാനം ഒരുക്കിയത്. ജില്ലാ പഞ്ചായത്തിൻ്റെ അനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പരിപാടിയിൽ കുമ്പള ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ് അധ്യക്ഷനായി. പി ടി എ പ്രസിഡണ്ട് അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ എം ഇബ്രാഹിം ഖലീൽ, എസ് എം സി ചെയർമാൻ പി ബി അബ്ദുൽ കാദർ, പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്ല ഇച്ചിലംപാടി, ഐ കെ അബ്ദുല്ല കുഞ്ഞി,  അബ്ബാസലി കെ , പത്മനാഭൻ ബ്ലാത്തൂർ, രാജു മാസ്റ്റർ, അബ്ബാസ് കൊടിയമ്മ, സിദ്ധീഖ് സി എ ,അബ്ദുല്ല പൂക്കര, അബ്ദുല്ല പള്ളത്തിമാർ, പി എസ് അബ്ബാസ്, യൂസഫ് മൊയ്ദീൻ ഇച്ചിലംപാടി, അബ്ദുൽ റഷീദ് സാല സംബന്ധിച്ചു.



No comments