JHL

JHL

സംസ്ഥാനത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു ഇന്ന് 8764 പേർക്ക് സ്ഥിരീകരിച്ചു.21മരണം.കാസറഗോഡ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 323 പേർക്ക്.422 പേർക്ക് രോഗമുക്തി


തിരുവനന്തപുരം / കാസറഗോഡ് (True News, Oct 13, 2020): സംസ്ഥാനത്ത് ഇതുവരെയായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നു ലക്ഷം കടന്നു.സംസ്ഥാനത്ത് 8764  പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 പേര്‍ മരിച്ചു. ഇന്ന് 7723 പേര്‍ രോഗമുക്തി നേടി.95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.  2,07,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 
മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488, കോട്ടയം 476, കണ്ണൂര്‍ 370, കാസര്‍കോട് 323, പത്തനംതിട്ട 244, വയനാട് 110, ഇടുക്കി 79 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം .കാസര്‍കോട് 422 പേർ ഇന്ന് രോഗമുക്തി നേടി.

No comments