JHL

JHL

വല വിരിച്ച് നെറ്റ് വർക്ക് കമ്പനികൾ ; സ്ത്രീകളും യുവാക്കളുമടക്കം കണ്ണികൾ

കുമ്പള (true News 13 October 2020): കോവിഡ് മഹാമാരിയുടെ തൊഴിലില്ലായ്മ ചൂഷണം ചെയ്ത് ജില്ലയിൽ  നെറ്റ്‌വർക്ക് മാർക്കറ്റിംഗ് സജീവമായി. പതിനഞ്ച് വർഷം മുമ്പ് സജീവമായി പല പേരുകളിലായി രംഗത്തുണ്ടായിരുന്ന എം എൽ എം മാർക്കറ്റിംഗ് ഈ ലോക്ക് ഡൗൺ കാലത്താണ് വീണ്ടും സജീവമായത്. കുമ്പളയിൽ മാത്രം പത്തോളം കമ്പനികളാണ് പ്രവർത്തിക്കുന്നത്.

ഏതാനും ആഴ്ച മുമ്പാണ് കുമ്പളയിൽ എം എൽ എം രീതിയിൽ ആളെ ചേർക്കുന്ന ഒരു പ്രമുഖ കമ്പനി  നാട്ടിലെ ഒരു പൗര പ്രമുഖനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. നിരവധി സ്ത്രീകൾ ഈ വലയിലെ കണ്ണികളാണ് ഈ കമ്പനിയുടെ ഉത്പന്നങ്ങൾ വേറെ എവിടെയും ലഭിക്കുകയില്ല , പരസ്യം ചെയ്യാതെ ആ ലാഭവിഹിതമാണ് നൽകുന്നത് എന്ന് പറഞ്ഞാണ്  ആളുകളെ വലയിലാക്കുന്നത്. ഗുണ നിലവാരം കുറഞ്ഞ ഉത്പന്നങ്ങളാണ് വലിയ വിലക്ക് വില്പന നടത്തുന്നത്. അത് പോലെ മെഡിക്കൽ ഉത്പന്നങ്ങളും ഈ രീതിയിൽ തന്നെ കണ്ണി ചേർത്ത് വില്പന നടത്തുന്നു. വർഷങ്ങൾക്ക് മുമ്പ് നിരവധി കമ്പനികളാണ് ഇത് പോലെ തട്ടിപ്പ് നടത്തി മുങ്ങിയത്. അത് മറവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ ഇത് പോലെയുള്ള കമ്പനികൾ  വീണ്ടും രംഗപ്രവേശം ചെയ്യുന്നത്.

നമ്മുടെ ബന്ധുക്കളുലും സുഹൃത്തുക്കളിലും പെട്ട നിരവധി ആളുകൾ ഇതിൽ കണ്ണികളായി ഉണ്ടാവും. നേരത്തെ ഇത് പോലെയുള്ള 'കച്ചവടത്തിൽ' കുടുങ്ങി പരിചയമുള്ള ആളുകൾ ഇത് മണി ചെയ്ൻ അല്ലേ എന്ന് ചോദിച്ച് പോയാൽ  അത് പോലെയല്ല ഇത് എന്ന് പറഞ്ഞാണ് ഇവർ വിശദീകരണം ആരംഭിക്കുന്നത്. അവരുടെ ഏറ്റവും അടുത്ത സുഹൃത്തോ ബന്ധുവോ ആയിരിക്കും  മോഹന വാഗ്ദാനവുമായി വരുന്നത്. അത് കൊണ്ട് തന്നെ ഇതിൽ ചേരാൻ പലരും നിർബന്ധിതരാകും.

No comments