JHL

JHL

സംസ്ഥാനത്ത് 7482 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് ജില്ലയിൽ 216 പേർക്ക്

 

തിരുവനന്തപുരം / കാസറഗോഡ് :(True News, Oct 22, 2020)സംസ്ഥാനത്ത് 7482 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ  സമ്മേളനത്തിൽ അറിയ്യിച്ചതാണിത്..കാസറഗോഡ് ജില്ലയിൽ 216 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
23 മരണം ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 93291 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 6448 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്ത 844 രോഗികളുണ്ട്. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 56,093 സാമ്പിളുകള്‍ പരിശോധിച്ചു. 7593 പേര്‍ ഇന്ന് രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. 
കോഴിക്കോട് 932, എറണാകുളം 929, മലപ്പുറം 897, തൃശൂര്‍ 847, തിരുവനന്തപുരം 838, ആലപ്പുഴ 837, കൊല്ലം 481, പാലക്കാട് 465, കണ്ണൂര്‍ 377, കോട്ടയം 332, കാസര്‍കോട് 216, പത്തനംതിട്ട 195, വയനാട് 71, ഇടുക്കി 65 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.  
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7593 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍കോട് 255 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത് 

No comments