JHL

JHL

പി മുരളീധരൻ രക്തസാക്ഷി അനുസ്മരണം നടത്തി


കുമ്പള(True News 28-10-2020) :ആർ എസ്സ് എസ്സ് ഗൂഢാലോചനയിൽ കൊലപ്പെടുത്തിയ പി മുരളീധരൻ  രക്ത സാക്ഷി അനുസ്മരണം ചൊവ്വാഴ്ച നടന്നു. മുരളീധരന്റെ ജ്വലിക്കുന്ന ഓർമ പുതുക്കിക്കൊണ്ട് അനുസ്മരണവും ശേഷം  പുഷ്പാർച്ചനയും ശാന്തിപ്പള്ളം രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് നടന്നു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പരിപാടി ആരംഭിച്ചു. പരിപാടി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി മുരളീധരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഈയിടെ ആണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷക്ക് കോടതി വിധിച്ചത്.


No comments