JHL

JHL

ബണ്ട്വാളിൽ ഗുണ്ടാ തലവൻ വെട്ടേറ്റ് മരിച്ചു; മണിക്കൂറുകൾക്കകം കൊലയാളിയെ പൊലീസ് വെടിവെച്ചിട്ടു

മംഗലാപുരം(True News 24-10-2020) :ബൻഡ്വാളിൽ നിരവധി കേസിൽ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു,

ബൻഡ്വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലക്കേസ് ഉൾപ്പെടെ യുള്ള നിരവധി കേസുകളിൽ പ്രതിയായ കല്ലട്ക്ക സ്വദേശി ഉമ്മർ ഫാറൂഖ് ബൈക്കിൽ യാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത്,കല്ലട്ക്കയിൽ നിന്ന് മെൽകാറിലേക്കുള്ള യാത്രാ മദ്ധ്യേ ഒരു സംഘം ബൈക്ക് തടഞ്ഞു വെട്ടുകയായിരുന്നു, 75 മുറിവുകളുണ്ട് ശരീരത്തിൽ, ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്

പ്രതിയെ പോലീസ് പിടികൂടി. ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണത്രെ ഫാറുഖിനെ വെട്ടിയത്. ഇവർ മേൽക്കാരിലെത്തിയ വിവരമറിഞ്ഞ പോലീസ് പ്രതികളെ വളഞ്ഞു. ഖലീൽ പൊലീസുകാരെ വാളെടുത്തു ആക്രമിച്ചു. തുടർന്ന് ബണ്ട്വാൾ എസ്  ഐ ഖലീലിനെ വെടിവെച്ചു പിടികൂടുകയായിരുന്നു.എന്നാൽ സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ രക്ഷപ്പെട്ടു.

സംഘട്ടത്തിനിടെ പോലീസ്  സംഘത്തിലുണ്ടായിരുന്ന   ബണ്ട്വാൾ റൂറൽ എസ് ഐ  പ്രസന്നക്കും പരിക്കേറ്റു. പരുക്കേറ്റ എസ് ഐയെയും പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.നേരത്തെ പ്രതികളെ പിടികൂടാൻ പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 





No comments