JHL

JHL

സംസ്ഥാനത്ത് ഇന്ന് 6591 പേർക്ക് കോവിഡ്.24 മരണം.7375 പേർക്ക് രോഗമുക്തി.കാസറഗോഡ് ജില്ലയിൽ 145 പേർക്ക് കൂടി കോവിഡ്.409 പേർക്ക് രോഗമുക്തി.ജില്ലയിൽ ഏഴു കോവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം / കാസറഗോഡ് (True News, Oct 20,2020): സംസ്ഥാനത്ത് ഇന്ന് 591 പേർക്ക് കോവിഡ്.24 മരണം.7375 പേർക്ക് രോഗമുക്തി. കാസറഗോഡ് ജില്ലയിൽ 145 പേർക്ക് കൂടി  കോവിഡ് .409 പേർക്ക് രോഗമുക്തി.ജില്ലയിൽ ഏഴു കോവിഡ് മരണങ്ങൾ ഇന്ന് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചർ അറിയിച്ചതാണിത് 

മറ്റു ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ച കണക്ക്.തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട് 403, കണ്ണൂര്‍ 400, പത്തനംതിട്ട 248, കാസര്‍ഗോഡ് 145, വയനാട് 87, ഇടുക്കി 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത് 

ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ നിന്ന് അറിയിച്ച വിവരപ്രകാരം കാസറഗോഡ് ഇന്ന് 120 പേർക്ക് കോവിദഃ സ്ഥിരീകരിച്ചതായി കാണുന്നത്.
ജില്ലയില് ഇന്ന് (ഒക്ടോബര് 19) 120 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില് 107 പേര്ക്ക് സമ്പര്ക്കത്തിലൂടെയും ഏഴ് പേര് വിദേശത്ത് നിന്നെത്തിയവരും ആറ് പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ഇതോടെ ഇത് വരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16745 ആയി. 3107 പേരാണ് നിലവില് കോവിഡ് ചികിത്സയിലുളളത്. ഇതില് 2370 പേര് വീടുകളില് ചികിത്സയില് കഴിയുന്നു.
ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണം
പുതിയതായി ജില്ലയിലെ ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോടോംബേളൂര് പഞ്ചായത്തിലെ കമ്മാടന് (70), മൊഗ്രാല്പുത്തൂര് പഞ്ചായത്തിലെ ഹാജിറ പി (65), കിനാനൂര് കരിന്തളം പഞ്ചായത്തിലെ ഗുരുവ (85), മംഗല്പാടി പഞ്ചായത്തിലെ നോന ഫിറോസ അബ്ദുള്ള (68), ചെങ്കള പഞ്ചായത്തിലെ ഗോപാലന് (58), കാഞ്ഞങ്ങാട് നഗരസഭയിലെ രവീന്ദ്രനാഥ് (66), കാസര്കോട് നഗരസഭയിലെ പ്രഭാകരന് (52) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 4606 പേര്
വീടുകളില് 3698 പേരും സ്ഥാപനങ്ങളില് 908 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4606 പേരാണ്.

No comments