JHL

JHL

നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ പ്രവർത്തകരെ എസ് ഐ ഒ അനുമോദിച്ചു

കാസർകോട് (True News 20-10-2020): അഖിലേന്ത്യാ യോഗ്യത പ്രവേശന പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എസ് ഐ ഒ പ്രവർത്തകരെ അനുമോദിച്ചു.  എസ് ഐ ഒ യൂണിറ്റ്  സെക്രട്ടറി ആയ ഇബ്രാഹിം, പരവനടുക്കം യൂണിറ്റ് പ്രസിഡന്റ് ഫഹീം എന്നിവരാണ് ഉന്നത റാങ്ക് കൈവരിച്ചത്. 

ജനറൽ വിഭാഗത്തിൽ 3114 ആം റാങ്കോടെ ഇബ്രാഹീം അഷ്റഫും , 8708 ആം റാങ്കോടെ ഫഹീം മുഹമ്മദും മികച്ച പ്രകടനം കാഴ്ച വെച്ചു.

ഇരുവരെയും എസ് ഐ ഒ സംസ്ഥാന സമിതി അംഗം റഹ്മാൻ അസ്ഹരി, ജില്ലാ പ്രസിഡന്റ് റാസിഖ് മഞ്ചേശ്വരം, സെക്രട്ടറി തബ്ഷീർ കമ്പാർ, ഉബൈദ് സി എ തുടങ്ങിയവർ ചേർന്ന് ഉപഹാരം നൽകി. ജില്ലാ സമിതി അംഗങ്ങൾ ആയ വാജിദ്, ഹനാൻ, കുമ്പള ഏരിയ സെക്രട്ടറി  ഇർഷാദ് കുഞ്ചത്തൂർ എന്നിവർ സംബന്ധിച്ചു

No comments