JHL

JHL

പോലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു

 

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എ.എസ്.ഐ സി.കെ. രാജു (55) ആണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച രാജുവിനെ ന്യുമോണിയയെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. 2021 മെയിൽ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു.

തൊടുപുഴ കൊളപ്ര സ്വദേശിയായ രാജു വെങ്ങല്ലൂരിലാണ് ഇപ്പോൾ താമസം. പൊലീസ് ഒാഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മിറ്റിയംഗമാണ്. ഭാര്യ: മായ, മക്കൾ: നവനീത്, മാളവിക.  

No comments