JHL

JHL

ഗ്രാമ പഞ്ചായത്തിന് അനുവദിച്ച തുക പാഴാക്കിയെന്ന വാർത്ത അടിസ്ഥാന രഹിതം-പുണ്ടരികാക്ഷ

കുമ്പള(True News 22-10-2020): കുമ്പള ഗ്രാമ പഞ്ചായത്തിന് സർക്കാർ അനുവദിച്ച ജനറൽ പർപ്പസ് ഗ്രാൻ്റ് പാഴാക്കി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പ്രസിഡണ്ട് കെ എൽ പുണ്ടരീകാക്ഷ പ്രസ്താവനയിൽ പറഞ്ഞു. പൊതു വിനിയോഗത്തിന് അനുവദിച്ച തുക യഥാസമയം ബന്ധപ്പെട്ട അക്കൗണ്ടൻറ് വരവ് വെക്കാത്ത സാങ്കേതിക പിഴവിനെയാണ് പഞ്ചായത്ത് ഭരണസമിതി തുക ലാപ്സാക്കി എന്ന രീതിയിൽ ചിലർ പ്രചരിപ്പിക്കുന്നത്. 2019-20 വർഷത്തെ വാർഷിക ധനകാര്യ പത്രിക തയ്യാറാക്കുന്ന സമയത്താണ് ഭരണസമിതി ഇത് കണ്ടെത്തിയത്. ഉടൻ ഭരണ സമിതി യോഗം ചേർന്ന് കൃത്യ വിലോപം നടത്തിയ അക്കൗകൗണ്ടൻറിനെതിരെ  നടപടിക്ക് ശുപാർഷ ചെയ്യുകയും പ്രസ്തുത തുക റീ അലോട്ട്മെൻ്റിനായി സർക്കാറിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാതെ ഭരണപക്ഷ യൂണിയൻ്റെ സമ്മർദത്താൽ സ്ഥലം മാറ്റം നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ബജറ്റ് വിഹിതത്തിൽ ഉൾപ്പെട്ട പ്രസ്തുത തുക ധനകാര്യ വകുപ്പ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്ന് വന്ന  വീഴ്ച  ഗ്രാമപഞ്ചായത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങളെയോ വികസന പ്രവർത്തനങ്ങളെയോ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന്  പ്രസിഡണ്ട് കൂട്ടിച്ചേർത്തു

No comments