JHL

JHL

കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് : 50 പേർ നിരീക്ഷണത്തിൽ

 കാസർകോട്​(True News 23-10-2020): കെ.എസ്.ആർ.ടി.സി കാസർകോട് ഡിപ്പോയിലെ ആറ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡ്രൈവർമാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 50 ഓളം ഡ്രൈവർമാർ നിരീക്ഷണത്തിൽപോയി. എന്നാൽ, യാത്രക്കാർ, മറ്റ്​ ജീവനക്കാർ എന്നിവരുമായി സമ്പർക്കമുണ്ടായിട്ടില്ലെന്ന്​ കെ.എസ്​.ആർ.ടി.സിയിൽനിന്ന്​ അറിയിച്ചു. മൂന്നുദിവസം മുമ്പ്​ ജോലിക്കെത്തിയ ഡ്രൈവർമാരിൽ പനി കണ്ടതിനെ തുടർന്ന്​ പരിശോധനക്ക്​ അയച്ചിരുന്നു.

ആറുപേർക്ക് ​പോസിറ്റിവായി. ലക്ഷണം കാണുന്നതിനു മൂന്നു ദിവസം മുമ്പുവരെ ഇവർ ജോലിയിലുണ്ടായിരുന്നില്ല. പനിയെ തുടർന്ന്​ ജോലിക്ക്​ ഹാജരാവാനും അനുവദിച്ചില്ല.

പരിശോധനക്ക്​ അയക്കുകയായിരുന്നു. ബുധനാഴ്​ച ഒമ്പതു സർവിസുകളെ ബാധിച്ചു. പതിവു സർവിസുകൾ നടത്തുന്നതിന്​ നടപടിയെടുക്കുമെന്ന്​​ കെ.എസ്​.ആർ.ടി.സിയിൽ നിന്ന്​ അറിയിച്ചു

No comments