JHL

JHL

മൊഗ്രാൽ പാലത്തിലെ അപകട ഭീഷണിയിലായ കൈവരി:താത്കാലിക സംവിധാനമൊരുക്കി പി ഡബ്ലിയുഡി ദേശീയപാത വിഭാഗം.



മൊഗ്രാൽ(True News19-10-2020):. കുണ്ടും, കുഴിയുമായി കിടക്കുന്ന മൊഗ്രാൽ പാലത്തിലെ തകർന്ന കൈവരികൾ അപകടഭീഷണിയിലാ  യതിനെ തുടർന്ന് താത്കാലിക സംവിധാനമൊരുക്കി പിഡബ്ല്യുഡി ദേശീയപാത വിഭാഗം.


 വർഷങ്ങളായി തകർന്നുകിടക്കുന്ന കൈവരികൾ വാഹനാപകടത്തിന് കാത്തുനിൽക്കാതെ പുനർ നിർമ്മിക്കണമെന്നാ  വശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ദേശീയപാത പിഡബ്ല്യുഡി വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് അടിയന്തിര നടപടി സ്വീകരിച്ചത്.


 ദേശീയപാത ആറുവരിപ്പാതയാകുന്ന ജോലികൾക്ക് തുടക്കംകുറിച്ച സാഹചര്യത്തിൽ തകർന്ന കൈവരികൾക്ക്‌  താൽക്കാലിക പരിഹാര സംവിധാനമൊരുക്കാനെ  കഴിയുകയുള്ളൂവെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ദേശീയ വേദി ഭാരവാഹികളെ  അറിയിച്ചിരുന്നു. തകർന്ന ദേശീയ പാത കുഴികൾ അടച്ച് ടാറിങ് നടപടികൾ ഈ ആഴ്ച തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചതായി ദേശീയവേദി  ഭാരവാഹികൾ പറഞ്ഞു.


ഫോട്ടോ :മൊഗ്രാൽ പാലത്തിലെ തകർന്ന കൈവരികൾക്ക്‌ പകരം അപകട ഭീഷണി ഒഴിവാക്കാൻ ദേശീയപാത  വിഭാഗം താൽക്കാലിക സംവിധാനം ഒരുക്കുന്നു.

No comments