JHL

JHL

മഞ്ചേശ്വരം, മംഗൽപ്പാടി ആശുപത്രികളിൽ ഹൈ മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.

മഞ്ചേശ്വരം(True News 28-10-2020): മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാലു ലക്ഷം രൂപ ചിലവിൽ മഞ്ചേശ്വരം സിഎച്ച്സി യിലും മംഗൽപ്പാടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലും സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മഞ്ചേശ്വരം എം. എൽ. എ. എം സി ഖമറുദ്ദീൻ നിർവ്വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. മംഗൽപ്പാടി താലൂക്ക് ആശുപത്രി  കോമ്പൗണ്ടിൽ നടന്ന സ്വിച്ച് ഓൺ കർമ്മത്തിൽ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാഹുൽ ഹമീദ് ബന്തിയോട്,ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗംങ്ങളായ  സത്യൻ സി ഉപ്പള, കോസ്മോസ് ഹമീദ്, കെപി മുനീർ തുടങ്ങിയവർ സംബന്ധിച്ച്. മഞ്ചേശ്വരം സിഎച്ച്സിയിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗം   അബ്ദുല്ല ഗുഡ്ഡഗേരി, ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗംങ്ങളായ അബ്ദുല്ല ഖാജാ, മൊയ്തീൻ, കെഎം അബ്ദുൽഖാദർ, ഡോ നവീഷ് തുടങ്ങിയവർ സംബന്ധിച്ചു.

No comments