JHL

JHL

എസ് കെ എസ് എസ് എഫ് പുത്തിഗെ ക്ലസ്റ്റർ മീഡിയ വിങ്ങ് ലോഗോ ദുബൈയിൽ വെച്ചു പ്രകാശനം ചെയ്തു

പുത്തിഗെ(True News 17-10-2020): സംഘടനയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന് വേണ്ടിയും സംഘടനയുടെ സന്ദേശങ്ങൾ സൈബർ ലോകത്ത് എത്തിച്ചു കൊടുക്കുന്നതിന് വേണ്ടിയും പ്രവർത്തിക്കുന്ന എസ് കെ എസ് എസ് എഫ് പുത്തിഗെ ക്ലസ്റ്റർ മീഡിയ വിങ്ങിന്റെ ലോഗോ  പ്രകാശനം ദുബൈ ദേര എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ ഓഫീസിൽ വെച്ചു ദുബൈ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ സുബൈർ മാങ്ങാട് നിർവഹിച്ചു .

എസ് കെ എസ് എസ് എഫ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം , MBA ഖാദർ ചന്ദേര , സത്താർ നാരമ്പാടി , അഷ്‌റഫ് തൃക്കരിപ്പൂർ , ഹനീഫ കുമ്പഡാജെ തുടങ്ങിയവർ സംബന്ധിച്ചു.

 അഷ്കർ മുഗു (ചെയർമാൻ) മഷൂദ് , റഖീബ് വൈസ് ചെയർമാൻ ആയും ഹാരിസ് മണിയംപാറ  (കൺവീനർ ) ബാഹിസ്, അബൂത്വാഹിർ എന്നിവർ ജോയിൻ കൺവീനർ ആയും നൂറുദ്ദീൻ ഉറുമിയെ കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ക്ലസ്റ്റർ പ്രസിഡന്റ് ഇല്യാസ് ഹുദവി പാനൽ അവതരിപ്പിച്ചു.ക്ലസ്റ്റർ ജനറൽ സെക്രട്ടറി മഹ്ഷൂഫ് അംഗടിമുഗർ നന്ദി പറഞ്ഞു

 

No comments