JHL

JHL

കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്.26 മരണം.6839പേർക്ക് രോഗമുക്തികാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 200 പേർക്ക്.5 മരണം

 


തിരുവനന്തപുരം / കാസറഗോഡ് : () തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8369 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 160 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 248 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,425 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,67,082 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി..  

ജില്ലയില് ഇന്ന് ( ഒക്ടോബര് 21) 200 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില് 7 പേര് വിദേശത്ത് നിന്നും 3 പേര് ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ എ വി രാംദാസ് അറിയിച്ചു. നിലവില് 2789 പേരാണ് ജില്ലയില് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില് അഞ്ച് കോവിഡ് മരണം കൂടി

പുതിയതായി അഞ്ച് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. അജാനൂര് പഞ്ചായത്തിലെ അബ്ദുള് റഹ്മാന്(76), കാസര്കോട് നഗരസഭയിലെ സാമ്പവി (64), കുറ്റിക്കോല് പഞ്ചായത്തിലെ ചോമു (63), പള്ളിക്കര പഞ്ചായത്തിലെ റുഖിയ (51), കാസര്കോട് നഗരസഭയിലെ ഡോ സതീഷ്(66) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ ജില്ലയില് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 167 ആയി.

No comments