JHL

JHL

കൊടിയമ്മ-മടുവം റോഡ് ഉൽഘാടനം ചെയ്തു

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കൊടിയമ്മ മടുവം റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ടരീകാക്ഷ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി, സെക്രട്ടറി മുഹമ്മദ് അബൂബക്കർ മടുവം, മുഹമ്മദ് ഇബ്രാഹിം പള്ളത്തിമാർ, ഇബ്റാഹിം മടുവം, മൂസ ബാവുത്തി, മമ്മ മടുവം, യൂസഫ് എം, റസാഖ് മടുവം,  അബൂബക്കർ സിദ്ധീഖ് ,മൊയ്തീൻ എം ഐ സംബന്ധിച്ചു.



No comments