JHL

JHL

ജനതാദൾ (എസ് ) ജില്ലാ നേതാവിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കാസർകോട് (True News 12 October 2020): ജനതാദൾ .( എസ് ) ജില്ലാ വൈസ് പ്രസിഡൻ്റും 'എൽ' ''ഡി എഫ് 'മംഗൽപാടി പഞ്ചായത്ത് കൺവിനറുമായ എസ്.എം.എ. തങ്ങളുടെ ദേഹവിയോഗത്തിൽ ജനതാദൾ (എസ് .) ജില്ലാ കമ്മറ്റി ഓൺലൈനായി ചേർന്ന് അനുശോചനം രേഖപ്പെടുത്തി: യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ.അബ്ദുൽഖാദർ അദ്ധ്യക്ഷ്യത വഹിച്ചു.ജനതാദൾ (എസ് )സംസ്ഥാന പ്രസിഡൻ്റ് സി.കെ.നാണു എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി അംഗം ബാങ്കോട് അബ്ദുൽ റഹിമാൻ'യുവജനതാദൾ .( എസ് ) ജില്ലാ പ്രസിഡൻ്റ് നൗഫൽ കാഞ്ഞങ്ങാട്: യുവജനതാദൾ (എസ് .) ജില്ലാ സെക്രട്ടറി ഖാലിദ് കൊളവയൽ: എം.കെ.സി അബ്ദ്യൽ റഹിമാൻ: എന്നിവർ സംസാരിച്ചു.യോഗത്തിൽ ദിനേഷ് മാസ്റ്റർ സ്വാഗതവും: അമിദ് കോസ് മോസ് നന്ദിയും പറഞ്ഞു: :എസ്.എം.എ തങ്ങൾ അടിയുറച്ച സോഷ്യലിസ്റ്റും 1970 മൃതൽ സോഷ്യലിസ്റ്റ് പ്രസ്താനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയും നിർദ്ധനായ ഒരു പോരാളിയുമായിരുന്ന് വെന്ന് സംസ്ഥാന പ്രസിഡൻ്റും വടകര എം.എൽ.എ.യുമായ ശ്രി: സി.കെ നാണു അനുസ്മരിച്ചു. സന്തപ്ത കുടുംബത്തോട് അദ്ദേഹം അനുശോചനം അറിയിച്ചു.

No comments