JHL

JHL

ഹൈട്ടെക് സ്കൂൾ : മഞ്ചേശ്വരം മണ്ഡലത്തിലെ പ്രഖ്യാപന പരിപാടി ജി വി എച്ച് എസ് എസ് മൊഗ്രാലിൽ നടന്നു

Mogral (True News 12 October 2020): ജി വി എച്ച് എസ് എസ് മൊഗ്രാലിൽ ഹൈട്ടെക് സ്‌കൂൾ പ്രഖ്യാപനം നടന്നു വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ച രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 

മഞ്ചേശ്വരം മണ്ഡലത്തിലെ പ്രഖ്യാപനം മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സ്ഥലം എം. എൽ. എ എം. സി ഖമറുദ്ദീൻ നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്ഥലം എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഓൺലൈനിലൂടെ ആശംസ അറിയിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൽ.  പുണ്ഡരികാക്ഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി. എൻ. മുഹമ്മദലി, എ. കെ. ആരിഫ്, വാർഡ് മെമ്പർമാരായ ഖൈറുന്നിസ അബ്ദുൽ ഖാദർ, ആയിഷ മുഹമ്മദ്, മഞ്ചേശ്വരം എ ഇ ഒ വി. ദിനേശ്, കുമ്പള എ ഇ ഒ യതീഷ് കുമാർ റായ്, പി ടി എ പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങൾ, എസ് എം സി ചെയർമാൻ മുഹമ്മദ് കെ എം, എം എച്ച് മുഹമ്മദ്, അബ്ബാസ് എം, എം എം റഹ്മാൻ, എം പി ടി എ ആക്ടിങ് പ്രസിഡന്റ് ഫാതിമത്ത് സുഹ്‌റ, ഒ എസ് എ പ്രസിഡന്റ് ആഷിഫ് പി എ, റിയാസ് കരീം, മൊയ്ദീൻ പേരാൽ, സിദ്ദീഖ് റഹ്മാൻ, അഷ്റഫ് പെർവാഡ്, ടി എം ശുഹൈബ്, മുൻ ഹെഡ്മാസ്റ്റർ മനോജ് കുമാർ സി, മാഹിൻ മാസ്റ്റർ, നിസാർ പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു. 

പ്രധാനാധ്യാപകൻ മനോജ്. എ സ്വാഗതവും വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ഉമേഷ്. സി. ജി നന്ദിയും പറഞ്ഞു.

No comments