JHL

JHL

കോവിഡ്: കേരളത്തിൽ ഇന്ന് സ്ഥിരീകരിച്ചത് 5930 പോസറ്റീവ് കേസുകളും 22 മരണങ്ങളും. കാസറഗോഡ് 295.സംസ്ഥാനത്ത് 7836 പേർക്ക് രോഗമുക്തി.ജില്ലയിൽ 345

 

തിരുവനന്തപുരം / കാസറഗോഡ് (True News, Oct 12, 2020): ഇന്ന് സംസ്ഥാനത്ത് 5930 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് 295 ജില്ലയിൽ പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. 7836 പേർക്ക് സംസ്ഥാനത്ത് രോഗമുക്തി.ജില്ലയിൽ 345 കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്.സ്ഥിരീകരിച്ചു 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ജില്ലയിൽ 345  പേർക്കാണ് ഇന്ന് രോഗം ഭേദമായത്.ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

No comments