JHL

JHL

കർണാടകയിൽ നിന്ന് ഓട്ടോ റിക്ഷയിൽ കടത്താൻ ശ്രമിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ



മഞ്ചേശ്വരം(True News 13 October 2020) : കർണാടകയിൽ നിന്ന് ഓട്ടോ റിക്ഷയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പി രാജീവനും പാർട്ടിയുമാണ് മദ്യം പിടികൂടിയത്. ഓട്ടോ റിക്ഷയിൽ
 കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച ഒമ്പത് ലിറ്റർ മദ്യമാണ് പിടികൂടിയത്. മഞ്ചേശ്വരം കൊടല വില്ലേജ് ശാന്തപ്പ ഷെട്ടിയുടെ മകൻ ഭരത് രാജ് ആണ് പിടിയിലായത്. കെ എൽ 14 ജി 5806 നമ്പർ ഓട്ടോ റിക്ഷയിലാണ് മദ്യം കടത്തിയത്. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ ഗണേഷ്, പി എസ്‌ പ്രിഷി, എം ഹമീദ്, ഡ്രൈവർ സത്യൻ എന്നിവരും ഉണ്ടായിരുന്നു

 
 


No comments