JHL

JHL

മഞ്ചേശ്വരം സ്നേഹാലയ മനസികാസ്വസ്ഥരുടെ പുനരധിവാസകേന്ദ്രത്തിന് കർണ്ണാടക സർക്കാരിന്റെ പുരസ്‌കാരം

മഞ്ചേശ്വരം(True News 31-10-2020): മഞ്ചേശ്വരം സ്നേഹാലയ മനസികാസ്വസ്ഥരുടെ പുനരധിവാസകേന്ദ്രം കർണാടക സർക്കാരിന്റെ ദക്ഷിണകന്നഡ ജില്ലാരാജ്യോത്സവ പുരസ്‌ക്കാരത്തിന് അർഹമായി .കർണാടക സർക്കാർ നൽകിവരുന്ന 2020 വർഷത്തെ പുരസ്‌കാരത്തിന് മറ്റ് പത്ത്‌ സാമൂഹ്യ സംഘടനകൾക്കൊപ്പം സ്നേഹാലയവും തെരഞ്ഞെടുക്കപ്പെട്ടു .സാമൂഹ്യസേവന വിഭാഗത്തിൽ ആണ് സ്നേഹാലയത്തെ ഉൾപ്പെടുത്തിയിട്ടുള്ളത് .നവംബർ 1 ന് മംഗലാപുരത്തു വെച്ച് കർണാടക മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പുരസ്ക്കാരം നൽകും .മഞ്ചേശ്വരത്തെ പാവൂർ ബാച്ചളിഗെ എന്ന സ്ഥലത്ത്‌ കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചു വരുന്ന സ്നേഹാലയ ആയിരക്കണക്കിന് മാനസികരോഗികളുടെയും അശരണരുടേയും ആശ്രയമാണ് .കൂടാതെ വെൻലോക്ക് ഹോപിറ്റലിൽ പ്രതിദിനം ഉച്ചഭക്ഷണവും നൽകിവരുന്നു .വീട് ദാനം വിദ്യാദാനം വസ്ത്രദാനം വിവാഹസഹായം വാട്സ്ആപ്പ് ചാരിറ്റി എന്നിവയിലൂടെ നൂറുകണക്കിന് കുടുംബങ്ങൾക്ക് അത്താണിയാണ് സ്നേഹാലയ .പുരസ്‌ക്കാരലബ്ധിയിലൂടെ തങ്ങളുടെ ഉത്തരവാദിത്വം വർദ്ദിച്ചതായി സ്നേഹാലയ മാനേജിങ് ഡയറക്ടർ ജോസഫ് ക്രാസ്ത്ത അറിയിച്ചു .

No comments