JHL

JHL

ദേശീയ പാത വികസനം നഷ്ടപരിഹാര തുക ഉടൻ കൊടുത്തു തീർക്കണം: മുസ്ലിംലീഗ്


 ഉപ്പള(ട്രൂ ന്യൂസ് 27-10-2020): ദേശീയപാത വികസന ത്തിന്റെ ഭാഗമായി സ്ഥലം വിട്ട് നൽകിയവർക്ക് നൽകേണ്ട  നഷ്ടപരിഹാര തുക  വിതരണം വൈകുന്നതിൽ മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. 

പദ്ധതിയുടെ പ്രാരംഭ നടപടികൾ ആരംഭിച്ച പതിറ്റാണ്ടുകൾ ആയിട്ടും നഷ്ടപരിഹാരത്തുക വിതരണം പൂർത്തീകരിക്കാത്തത്  അധികൃതരുടെ അലംഭാവം മൂലമാണെന്ന് മണ്ഡലം ലീഗ് കമ്മിറ്റി ആരോപിച്ചു,പദ്ധതി നിർവ്വഹണ ചുമതലയിൽ  കൂടുതലും റിട്ടേഡ്  ഉദ്യോഗസ്ഥന്മാരെയാണ്   നിയോഗിച്ചിട്ടുള്ളത്,  ഇവരുടെ കെടുകാര്യസ്ഥത മൂലമാണ് നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നത് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നത് എന്ന ആക്ഷേപവും നിലവിലുണ്ട്.

ഇത്തരം പരാതികൾ പരിഹരിച്ചു  ദേശീയപാത വികസനത്തിനായി ഭൂമിയും കെട്ടിടങ്ങളും വിട്ടു നൽകിയവർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക എത്രയും പെട്ടെന്ന് വിതരണം ചെയ്തു ഭൂവുടമകളുടെ ആശങ്ക പരിഹരിക്കണമെന്ന് മുസ്ലിംലീഗ് മഞ്ചേശ്വരം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു,. 

ടിഎ മൂസ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം അബ്ബാസ് സ്വാഗതം പറഞ്ഞു, എം സി കമയുദ്ധീൻ എംൽഎ ഉദ്ഘാടനം ചെയ്തു, അസീസ് മരിക്കെ,അഷ്‌റഫ്‌ കർലേ,എ.കെ  ആരിഫ്, ഹമീദ് മച്ചമ്പാടി,എം എസ് എ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.

No comments